sagaghamam-
മന്നം വൈശാഖം ശ്രീമുരുക ഭക്തജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സുബ്രഹ്മണ്യ അഷ്ടോത്തര അർച്ചന

പറവൂർ: മന്നം വൈശാഖം ശ്രീമുരുക ഭക്തജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ സ്കന്ദഷഷ്ഠിദിനത്തിൽ ശ്രീമുരുക ഭക്തജന സമാഗമം വൈശാഖ് വാസ്തു ജ്യോതിഷ സേവന കേന്ദ്രം ഡയറക്ടർ ജയകൃഷ്ണൻ എസ്. വാര്യർ ഉദ്ഘാടനം ചെയ്തു. വേദമന്ത്രജപം, സ്കന്ദഷഷ്ഠികവചം പാരായണം, സുബ്രഹ്മണ്യ അഷ്ടോത്തര അർച്ചന, ഭക്തിപ്രഭാഷണം എന്നിവ നടന്നു. അദ്ധ്യാപിക ലളിത സ്കന്ദഷഷ്ഠികവച പാരായണവും ശ്രീകല ജയകൃഷ്ണൻ വേദമന്ത്രജപവും കൊടുങ്ങല്ലൂർ കളരിക്കൽ സുധീർ പണിക്കർ സുബ്രഹ്മണ്യപൂജയും അഷ്ടോത്തര നാമാർച്ചനയും സാമൂഹ്യ ആരാധനയും നടത്തി.