പറവൂർ: മുൻ എം.എൽ.എ കെ.എ. ബാലന്റെ 23-ാം ചരമവാർഷികത്തോടനുബന്ധിച്ച് കട്ടതുരുത്ത് ബാലൻ സ്മാരകത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. പി. രാജു പതാക ഉയർത്തി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കമല സദാനന്ദൻ ആദ്യകാല ചെത്ത് തൊഴിലാളികളെ ആദരിച്ചു. ഡിവിൻ കെ. ദിനകരൻ, എം.ആർ. ശോഭനൻ, കെ.കെ. സുബ്രഹ്മണ്യൻ, പി.എൻ. സന്തോഷ്, എസ്. ശ്രീകുമാരി, കെ.എ. സുധി, വർഗീസ് മാണിയാറ, ബാബു തമ്പുരാട്ടി എന്നിവർ സംസാരിച്ചു.