പറവൂർ: നഗരസഞ്ചയം പദ്ധതിയിൽ പറവൂർ മാർക്കറ്റിൽ നിർമ്മിച്ച ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് ബ്ളോക്ക് 11ന് രാവിലെ പത്തരക്ക് നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷനാകും. 18.12 ലക്ഷം ചെലവിൽ നിർമ്മിച്ച ബ്ലോക്കിന്റെ വിസ്തൃതി 82.47 ചതുരശ്ര മീറ്റാറാണ്. താഴെ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ശുചിമുറിയും മാർക്കറ്റിൽ എത്തുന്നവർക്ക് ആറ് കിടക്കയുള്ള വിശ്രമമുറിയുമുണ്ട്. 2.30 ലക്ഷം രൂപ നഗരസഭാ പദ്ധതി വിഹിത്തിൽ ഉൾപ്പെടുത്തി ടോയ്ലറ്റ് ബ്ളോക്കിന് ചുറ്റുമതിലും നിർമ്മിച്ചിട്ടുണ്ട്.