കൊച്ചി: മുനമ്പത്തെ ജനങ്ങളെ വഴിയാധാരമാക്കുന്ന വഖഫ് ബോർഡിന്റെ അന്യായമായ അവകാശവാദം ഉപേക്ഷിക്കണമെന്ന് കെ.സി.ബി.സി വനിതാ കമ്മിഷൻ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.
കാലങ്ങളായി അനുഭവിക്കുന്ന വസ്തുക്കൾ വഖഫിന്റെതാണെന്ന കള്ളപ്രചാരണം സ്ഥലം തട്ടിയെടുക്കാനാണ്. ഫാറൂഖ് കോളേജ് 33 ലക്ഷംരൂപ കൈപ്പറ്റി വിറ്റ സ്ഥലത്തിൽ അവകാശമുന്നയിക്കുന്നത് അപലപനീയമാണ്. സർക്കാർ പ്രശ്‌നത്തിൽ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്ന് കമ്മിഷൻ എക്‌സിക്യുട്ടീവ് സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ കൂടിയ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.