accident
കടാതിയിലുണ്ടായ അപകടത്തിൽ ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് കയറിയ നിലയിൽ

മൂവാറ്റുപുഴ: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 11.30ഓടെ കടാതി വായനശാലപ്പടിക്ക് സമീപമുണ്ടായ അപകടത്തിൽ കോയമ്പത്തൂർ സ്വദേശി ഹരിപ്രസാദ് (25), അടിമാലി ഇരുമ്പുപാലം സ്വദേശി അബ്ദുൾ റാസാക്ക് (22) എന്നിവർക്കാണ് പരിക്കേറ്റത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് കടാതിയിൽ റോഡിന് സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അബ്ദുൾ റാസാക്കിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.