വൈപ്പിൻ: ലൈഫ് പദ്ധതിയിൽ അനുവദിച്ച വീട് നിർമ്മാണത്തിനായി നിലവിലെ പഴയവീട് പൊളിച്ചപ്പോൾ കൂടിളകിയ കടന്നലുകളുടെ കുത്തേറ്റ് 8 പേർക്ക് പരിക്കേറ്റു. പള്ളിപ്പുറം പഞ്ചായത്ത് 7-ാം വാർഡിൽ ചെറായി ഡിസ്‌പെൻസറിക്ക് കിഴക്ക് ഭാഗത്ത് വ്യാഴാഴ്ച വൈകുന്നേരം വീട്ടുടമ വാലത്ത് രാജൻ, മകൾ സജിത, വീട് പൊളിച്ചു കൊണ്ടിരുന്ന 3 തൊഴിലാളികൾ, അയൽപക്കത്തെ മതിൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന റോബിൻ കുറുപ്പശ്ശേരി, ഫ്രാൻസിസ് ചുള്ളിക്കൽ, ഫ്രാൻസിസ് കളത്തിപ്പറമ്പിൽ എന്നിവർക്കാണ് കുത്തേറ്റത്. ഇവർ പറവൂർ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി.