പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ ക്യാൻസർ ബോധവത്കരണദിനവും സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപകദിനവും ആചരിച്ചു. പ്രിൻസിപ്പൽ വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഡോ. ഷബ്ന ക്യാൻസർ ബോധവത്കരണ ക്ളാസെടുത്തു. സ്കൗട്ട് മാസ്റ്റർ കെ.പി. സജിമോൻ, ഗൈഡ് ക്യാപ്റ്റൻ ആർ. ശ്രീകല, വളണ്ടിയേഴ്സ് അതുൽ പുരുഷ്, അർപ്പിത് എന്നിവർ നേതൃത്വം നൽകി.