കൊച്ചി: അമൃത ആശുപത്രിയിൽ പീഡിയാട്രിക് എപ്പിലെപ്‌സി സർജൻമാരുടെ രാജ്യാന്തര സമ്മേളനവും ശില്പശാലയും ആരംഭിച്ചു. നൂറോളം ഡോക്ടർമാർക്ക് കുട്ടികളിലെ അപസ്മാര ശസ്ത്രക്രിയാ രീതികളിൽ പരിശീലനം നൽകും. മുതിർന്ന ന്യൂറോസർജൻ ഡോ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.കെ.പി. വിനയൻ, ഡോ. അശോക് പിള്ള, ഡോ. സിബി ഗോപിനാഥ് എന്നിവർ സംസാരിച്ചു.