പറവൂർ: ലോകത്തിന് കഥകളി പരിചയപ്പെടുത്തിയ ആനന്ദശിവറാമിനെ ജന്മനാട് അനുസ്മരിച്ചു. ഏഴിക്കരയിൽ നടന്ന അനുസ്മരണ സമ്മേളനം ഡോ. വി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ആനന്ദ ശിവറാം സാംസ്കാരിക സമിതി പ്രസിഡന്റ് ആർ. രാജ്മോഹൻ നായർ അദ്ധ്യക്ഷനായി. കഥകളി നിരൂപകൻ മുരളീധരൻ മുല്ലപ്പിള്ളി, എസ്. ശർമ്മ, ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ്, കെ.ഡി. വിൻസന്റ്, സതി ശ്രീകുമാർ, എം.എസ്. ജയചന്ദ്രൻ, ബെന്റലി താടിക്കാരൻ, ജയകുമാർ ഏഴിക്കര എന്നിവർ സംസാരിച്ചു.