j

കാഞ്ഞിരമറ്റം: മുസ്‌ലിം സർവ്വീസ് സൊസൈറ്റി കാഞ്ഞിരമറ്റം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. കാഞ്ഞിരമറ്റത്ത് നടന്ന പരിപാടിയിൽ എം.എസ്.എസ് യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ സലാം ഇസ്‌ലാഹി അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എസ്. ജില്ലാ ജനറൽ സെക്രട്ടറി ഡോക്ടർ മുഹമ്മദ് യൂസുഫ് യോഗം ഉദ്ഘാടനം ചെയ്തു. തയ്യൽ മെഷീനുകളുടെ വിതരണോദ്ഘാടനം എം.എസ്.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് മിർസാ വഹീദ് നിർവ്വഹിച്ചു. എം.എസ്. എസ് യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി അബൂതാഹിർ, എം.എസ്.എസ് ജില്ലാ റിലീഫ് സെൽ സെക്രട്ടറി ഷംസീർ കലൂർ, തോട്ടത്തും പടി യൂണിറ്റ് വൈസ് പ്രസിഡന്റ് എൻ.എ. കരീം, എം.എസ്. എസ് ജില്ലാ വൈസ് പ്രസിഡന്റ് എം.എം. ബഷീർ മദനി, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പിറവം മണ്ഡലം ജനറൽ സെക്രട്ടറി അനസ് ആമ്പല്ലൂർ, എം.എസ്.എസ് കാഞ്ഞിരമറ്റം ശാഖാ സെക്രട്ടറി പി.പി.ഹസ്സൻ, എം.എസ്.എസ് വനിതാ വിംഗ് പ്രസിഡന്റ് സി. നസീമ, സജീബ് പള്ളൂരുത്തി,ജാസ്മിൻ പാനാറ്റിൽ തുടങ്ങിയവർ സംസാരിച്ചു.