ആലുവ: സംഗീത‌ജ്ഞനായിരുന്ന ബി. മോഹനൻ മാസ്റ്റർ അനുസ്മരണം ഇന്ന് വൈകിട്ട് നാലിന് ആലുവ ടാസ് ഹാളിൽ നടക്കും. സംഗീതാർച്ചന, കവിതാലാപനം എന്നിവയും തുടർന്ന് തൃശൂർ മുദ്ര‌യുടെ നാടകം നേര് അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.