 
കൂത്താട്ടുകുളം: മലങ്കരയുടെ മഹാപരിശുദ്ധൻ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാളിന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ ഒലിയപ്പുറം വാണിഭശേരി കുരിശു പള്ളിയിൽ ഫാ. ഏലിയാസ് ജോൺ മണ്ണാത്തിക്കുളം കൊടിയേറ്റി. ഫാ. കുര്യാക്കോസ് തോമസ്, ട്രസ്റ്റിമാരായ ജോയി കുട്ടി ജോൺ, ചെറിയാൻ കാക്കനാട്ട്പറമ്പിൽ സെക്രട്ടറി സാബു ജോൺ, കമ്മിറ്റി അംഗം യോഹന്നാൻ, ടോം കുര്യൻ, മനോജ് പുഞ്ചക്കര, ജോഷി പോൾ, ഷാജു വർഗീസ്, ഷാജി ചാക്കോ എന്നിവർ പങ്കെടുത്തു.