ആലുവ: ആലുവ സബ് ട്രഷറി ഓഫീസിൽ കസേരകളും ശുചിമുറി സൗകര്യവും ഇല്ലാത്തതിൽ ട്രഷറി വകുപ്പ് ഡയറക്ടറും ട്രഷറി ഓഫീസറും പ്രത്യേകം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് നിർദ്ദേശിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ പരിശോധന നടത്തി തുടർ നടപടികളെക്കുറിച്ച് അറിയിക്കണം. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ കേസിലാണ് നടപടി.