
തൃപ്പൂണിത്തുറ: തിരുവാങ്കുളം വില്ലേജ് അതിർത്തിയിൽ മഞ്ഞപ്പിത്തം വ്യാപകമായതിനെ തുടർന്ന് നഗരസഭയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരുവാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ലിനി ഹോട്ടൽ, തട്ടുകട തൊഴിലാളികൾക്ക് പ്രതിരോധ നടപടികളെക്കുറിച്ച് ഹിന്ദിയിലാണ് ക്ലാസെടുത്തത്. നഗരസഭ ഹെൽത്ത് ചെയർമാൻ സി.എ.ബെന്നി അദ്ധ്യക്ഷനായി. കൗൺസിലർമാരായ കെ.പി.ദേവദാസ്, ശ്രീജ മനോജ്, ക്ലീൻ സിറ്റി മാനേജർ എസ്.സഞ്ജീവ് കുമാർ, എച്ച്.ഐ ഇന്ദു സി.നായർ, എം.എൽ.എസ്.പി ടി.ആർ. ആതിര എന്നിവർ പങ്കെടുത്തു.