 
ആലുവ: റൂറൽ ജില്ലാ പൊലീസ് കായിക മേളയിൽ ഫുട്ബോൾ മത്സരത്തിൽ കളമശേരി ഡി.എച്ച്.ക്യു ടീം ജേതാക്കളായി. ഫൈനലിൽ ആലുവ സബ് ഡിവിഷനെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ആലുവയിൽ നടന്ന മത്സരങ്ങൾക്ക് ഡിവൈ.എസ്.പി ടി.ആർ. രാജേഷ് നേതൃത്വം നൽകി. അഞ്ച് സബ് ഡിവിഷനുകളിലായി നടക്കുന്ന കായിക മേള 12ന് സമാപിക്കും.