കോലഞ്ചേരി: സി.ബി.എസ്.ഇ റീജിയണൽ ലെവൽ സയൻസ് എക്സിബിഷൻ കടയിരുപ്പ് സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ പി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്തു. എച്ച്.ആർ ഹെഡ് മായ നായർ, വൈസ് പ്രിൻസിപ്പൽ രഞ്ജന ജി. മേനോൻ, ഡോ. മരിയ സോഫിയ, മേരി മാർഗരറ്റ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരം റീജിയണിലെ 60 ൽപരം സ്‌കൂളുകളിൽ നിന്നായി 174 യുവശാസ്ത്ര പ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.