അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നടത്തിയ 96 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡയറക്ടർ ബോർഡ് മെമ്പറായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി. ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവരെ ഈ മാസം 20 വരെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വർഗീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ടി.പി. ജോർജിനെയും എം. വി. സെബാസ്റ്റ്യൻ മാടനെയും സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർ സഹകരണ സംഘം ചട്ടം 44(1) (സി) പ്രകാരം അയോഗ്യരാക്കി ഉത്തരവിറക്കിയിരുന്നു. മറ്റ് ഭരണസമിതിയംഗങ്ങൾ ഒളിവിലാണ്.