
കാക്കനാട് : ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗജന്യ സൗകര്യമൊരുക്കി ഇന്ദിരാഗാന്ധി പാലിയേറ്റീവ് കെയർ സൊസൈറ്റി. കടവന്ത്ര മേഖലയിലെ 70 വയസ് പൂർത്തിയായവർക്ക് ആയുഷ്മാൻ ഭാരത് സൗജന്യമായി എൻറോൾമെന്റ് ചെയ്തു കൊടുക്കുന്നതിനുള്ള ക്യാമ്പ് കടവന്ത്ര സെന്റ് ജോസഫ് ഇടവക വികാരി ഫാ.ജോസഫ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ ജിസ്സൺ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ലിജോ ജോസ്, പി.ഡി മാർട്ടിൻ, റിജോ ജോസഫ്, ബിജു പൈനുതറ, ഷൈൻ പറപ്പിള്ളി, അജയൻ തോട്ടുങ്കത്തറ, ജിതിൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.