പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നിരത്ത്, പാലം, കെട്ടിടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളിൽ ഇതര വകുപ്പുകളുമായി യോജിച്ച് പ്രവർത്തിക്കാനും എം.എൽ.എ ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
സി.എം.ഡി.ആർ.എഫിൽ നിന്ന് എം.എൽ.എ ഓഫീസിലൂടെ അഞ്ചു കോടി രൂപ നിർദ്ധനരായ ആളുകൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞത് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അതിവേഗ ഫയൽ നീക്കത്തിന്റെ ഫലമാണെന്ന് എം.എൽ.എ പറഞ്ഞു.
ആലുവ മൂന്നാർ റോഡും കീഴില്ലം പാണിയേലിപ്പോര് റോഡ്, ഹിൽ ഹൈവേ എന്നിവയുടെ നിർമ്മാണ പുരോഗതി കെ.ആർ.എഫ്.ബി എക്സിക്യുട്ടീവ് എൻജിനിയർ ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ആലുവ മൂന്നാർ റോഡ് നാലുവരി ആക്കുന്നതിന്റെ അടുത്ത നോട്ടിഫിക്കേഷനിലേക്ക് കടക്കുകയാണെന്ന് എം.എൽ.എ അറിയിച്ചു. ജലസേചന, വൈദ്യുത, പൊതുമരാമത്ത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു . വേഗത്തിൽ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള സമയബന്ധിത നിർദ്ദേശങ്ങൾ അവലോകന യോഗത്തിൽ നൽകിയതായും എൽദോസ് കുന്നപ്പള്ളി എം.എൽ.എ അറിയിച്ചു .
എം.എൽ.എ അറിയിച്ചത്
തോട്ടുവാ -നമ്പള്ളി റോഡിന് സാങ്കേതിക അനുമതി ലഭിച്ചു
പെരുമ്പാവൂർ - രായമംഗലം റോഡ് ശബരിമല ഫെസ്റ്റിവൽ വർക്കിൽ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചു.
എം.എൽ.എമാർക്കുള്ള നവ കേരള സദസ് ഫണ്ട് ഉപയോഗിച്ച് ഓണം കുളം - ഊട്ടിമറ്റം റോഡിന്റെ നവീകരണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കി.
കുറുപ്പുംപടി - കുറിച്ചിലക്കോട് റോഡ് ഈ മാസം ബി.എം ബി.സി ചെയ്യും
മൂവാറ്റുപുഴ - ഓടയ്ക്കാലി വഴി പാണിയിലേക്കുള്ള റോഡിന്റെ ടാറിംഗിലേക്ക് കടക്കുന്നു
ചെറുകുന്നം എസ് വളവ് പുറമ്പോക്കുകൾ കണ്ടെത്താനുള്ള നടപടികൾ ഊർജ്ജിതമാക്കി
ഈ വർഷത്തെ ബഡ്ജറ്റ് റോഡ് വർക്കായ പെരുമ്പാവൂർ - കൂവപ്പടി റോഡിൽ വാച്ചാൽപാടം ഭാഗത്തെ എർത്ത് ഫില്ലിംഗ് നടക്കുന്നു
ഉഷസ്
അസി. എക്സിക്യുട്ടീവ്
എൻജിനിയർ
പി.ഡബ്ല്യു.ഡി
കാലടി - കുറിച്ചിലക്കോട് കവല, വല്ലം കവല, ഒക്കൽ കവല എന്നിവിടങ്ങളിലെ പുറമ്പോക്കുകൾ ഒഴിപ്പിച്ച് കവലകളുടെ വികസനം, വാഹനങ്ങളുടെ പാർക്കിംഗ് എന്നിവ ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കും
ഉണ്ണിക്കൃഷ്ണൻ
ഭൂരേഖ തഹസിൽദാർ