പെരുമ്പാവൂർ: പെരുമ്പാവൂരും പരിസര പ്രദേശത്തെയും കാലപ്പഴക്കം ചെന്ന വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിച്ച് ജലവിതരണത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ എം.ബി. ഹംസ ജലവിഭവ മന്ത്രിക്ക് പരാതി നൽകി.
പ്രദേശത്ത് പൈപ്പുകൾ പൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവായിരിക്കുകയാണ്. പാറപ്പുറംസൗത്ത് വല്ലം റോഡിൽ പ്രധാന പൈപ്പ് ലൈൻ പൊട്ടി ജലം പാഴാവുകയും ഇതുമൂലം റോഡിൽ ഗർത്തം രൂപപ്പെടുകയും ചെയ്തു. വാട്ടർ അതോറിറ്റിയെ മാത്രം അശ്രയിച്ചു കഴിയുന്ന പ്രദേശങ്ങളാണ് പെരുമ്പാവൂരിൽ അധികമെന്നും പരാതിയിൽ പറയുന്നു.