കോലഞ്ചേരി: പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തും പഞ്ചായത്ത് ലൈബ്രറിയും സംയുക്തമായി മലയാള ഭാഷാ വാരാചരണം നടത്തി. പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ അദ്ധ്യക്ഷനായി. ആർ. വിജയ മുഖ്യാതിഥിയായി. പഞ്ചായത്തിലെ സാഹിത്യ മികവ് പുലർത്തിയവരെ ആദരിച്ചു. ഭരണ ഭാഷ ക്വിസ് മത്സരവും നടന്നു.