പെരുമ്പാവൂർ: എല്ലാ വേദങ്ങളും സത്യമാണെന്നും സർവ മതങ്ങളുടെയും സാരം ഒന്നാണെന്നുമുള്ള സന്ദേശം ജനങ്ങളിലെത്തിക്കാൻ ദർശന സമന്വയ വേദി എറണാകുളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മൂന്നു മണിക്ക് പെരുമ്പാവൂർ വൈ.എം.സി. എ ഹാളിൽ മതസമന്വയ സമ്മേളനം നടക്കും. എം.എസ്. സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ സി.എച്ച്. മുസ്തഫ മൗലവി, സ്വാമി ശിവസ്വരൂപാനന്ദ, ഫാ.എബ്രഹാം ഇരുമ്പിനിക്കൽ, എ.പി. അഹമ്മദ്‌, പി.എച്ച്. ഷാജഹാൻ, സി.എസ്. പ്രതീഷ് എന്നിവർ സംസാരിക്കും.