book-release
ശ്രീനാരായണ ദർശനങ്ങളെക്കുറിച്ച് ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ്‌കുമാർ മധുസൂദനനും ചേർന്ന് രചിച്ച പുസ്തകത്തിന്റെ പ്രകാശനം സോഹൻ റോയ് നിർവഹിക്കുന്നു

കൊച്ചി: ശ്രീനാരായണ ദർശനങ്ങളെക്കുറിച്ച് ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ്‌കുമാർ മധുസൂദനനും ചേർന്ന് രചിച്ച 'ശ്രീനാരായണ ഗുരൂസ് ബ്ലൂപ്രിന്റ് ഫോർ വേൾഡ് പീസ് ആൻഡ് പ്രോസസ്" എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തിൽ ഏരീസ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സോഹൻ റോയ് പ്രകാശിപ്പിച്ചു. ഇറാം ഹോൾഡിംഗ്‌സ് ചെയർമാൻ ഡോ. സിദ്ദിഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി.
ഡോ. വി. ജനഗൻ, പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ, മാദ്ധ്യമപ്രവർത്തകൻ ഭാസ്‌കർ രാജ്, ഡോ. സുരേഷ്‌കുമാർ മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.

ഗുരുദേവദർശനങ്ങൾ ലോകശാന്തിക്ക് എത്രമാത്രം പ്രധാനമാണെന്ന് വ്യക്തമാക്കാനാണ് ശ്രമിച്ചതെന്ന് രചയിതാക്കൾ പറഞ്ഞു. സാഹോദര്യം, അറിവ് , അനുകമ്പ, ജ്ഞാനം, പുരോഗതി, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മൂല്യങ്ങളുടെ പ്രാധാന്യം വിവരിക്കുന്നു. ലോകത്തെ ഓരോ സമസ്യക്കും ഗുരുദേവ വചനങ്ങൾ ഉത്തരം നൽകുന്നതായും പറഞ്ഞു.
122 രാജ്യങ്ങളിൽ നിന്നുള്ള 2522 പ്രസാധകരും പ്രദർശകരും 400ലേറെ എഴുത്തുകാരും മേളയിൽ പങ്കെടുക്കുന്നു.