കൊച്ചി​: കരിമുകൾ പള്ളിമുകളിലുള്ള കള്ള് ഷാപ്പ് കുത്തി തുറന്ന് മോഷണം നടത്തിയ ആൾ പിടിയിൽ. പുത്തൻകുരി​ശ് കരോട്ട് പള്ളി​മുകൾ രാഹുൽ രാജിനെ (21) ആണ് അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്തു. ബുധൻ രാത്രി 17 കുപ്പി കള്ളും മൊബൈൽ ഫോണും ഗ്യാസ് സ്റ്റൗവും ഗ്യാസ് സിലിണ്ടറുമാണ് ഇയാൾ കടത്തി​യത്. അമ്പലമേട് സബ് ഇൻസ്‌പെക്ടർ എയിൻ ബാബുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. സുബാഷ്, ബിജു എ.വി, സീനിയർ സി​.പി​.ഒമാരായ ശ്യാം, സോണി, സി​.പി​.ഒ. സനോജ് എന്നിവരടങ്ങിയ സംഘമാണ് പി​ടി​കൂടി​യത്.