മൂവാറ്റുപുഴ: കഥാകൃത്ത് ടി. പത്മനാഭനോടൊപ്പം സാഹിത്യ സല്ലാപത്തിനായി വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുചേർന്നു. മൂവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടന്ന മഹാ കാഥികനുമൊത്ത് എന്ന പരിപാടിയിൽ കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി, പ്രിൻസിപ്പൽ ബിജു കുമാർ, പി.ടി.എ പ്രസിഡന്റ് എസ്. മോഹൻദാസ്, പ്രധാനാദ്ധ്യാപിക ജീമോൾ കെ. ജോർജ് എന്നിവർ സംസാരിച്ചു . ടി. പത്മനാഭൻ കഥകളുടെ ആസ്വാദനക്കുറിപ്പ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.