മൂവാറ്രുപുഴ: കടാതി- കാരക്കുന്നം ബൈപ്പാസിന്റെ തുടർ പ്രവർത്തനങ്ങൾ ആവശ്യപ്പെട്ട് ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ പി. മോഹന്റെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യന് നിവേദനം നൽകി. ബൈപാസ് നിർമ്മിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രമന്ത്രിയെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ .എസ് .ഷൈജു, മണ്ഡലം നേതാക്കളായ അജയൻ കൊമ്പനാൽ, രഞ്ജിത് രഘുനാഥ് എന്നിവർ സന്നിഹിതരായിരുന്നു.