കൊച്ചി: ലഹരിവിമുക്തിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആൽക്കഹോളിക്സ് അനോനിമസിന്റെ ഇന്റർനാഷണൽ കൺവെൻഷൻ ഇന്നും നാളെയും എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടക്കും. ഇന്ന് വൈകിട്ട് നാലിന് കെൽസ മെമ്പർ സെക്രട്ടറി ഡോ. സി.എസ്. മോഹിത് ഉദ്‌ഘാടനം ചെയ്യും. കർണാടക എ.ഡി.ജി.പി. അരുൺ ചക്രവർത്തി, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമാലാദിത്യ, ഫാ. അനിൽ ഫിലിപ്പ് എന്നിവർ പങ്കെടുക്കും. 600 ഓളം പ്രതിനിധികൾ ഉണ്ടാകുമെന്ന് ഡോ.ഡിബിൻ ദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.