
കാലടി :എം. സി. റോഡ് കാലടി മറ്റൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പെരുമ്പാവൂർ ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കാരക്കാട്ട് വീട്ടിൽ മോഹനന്റെ മകൻ മനോജാണ് (27) മരിച്ചത്. ഇന്നലെ വൈകിട്ട് നാലിന് എം.സി. റോഡിൽ മറ്റൂർ ഗവ. ആശുപത്രിക്ക് മുമ്പിലായിരുന്നു അപകടം. മനോജ് തത്ക്ഷണം മരിച്ചു. മറ്റൂരിൽ റൈസ് മില്ലിൽ സെയിൽസ് എക്സിക്യുട്ടീവായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ:നിസാന. സംസ്കാരം പിന്നീട്.