കിഴക്കമ്പലം: ഊരക്കാട് ചെമ്മലപ്പടിയിൽ ഇടിമിന്നലേറ്റ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കിഴക്കമ്പലം ചെമ്മലപ്പടി ആത്താണിപ്പറമ്പ് യോഹന്നാന്റെ ഭാര്യ ആനിക്കാണ് (55) ശരീരത്തിന്റെ വലതുഭാഗത്ത് പൊള്ളലേ​റ്റത്. വൈകിട്ട് നാലരയോടെയുണ്ടായ കനത്ത മഴയ്ക്കിടയിലാണ് മിന്നലുണ്ടായത്. ഭർത്താവുമായി പുറത്ത് പോകാൻ വീടിന് വെളിയിലിറങ്ങിയപ്പോഴാണ് അപകടം. ഇടിമിന്നലിൽ ആനിയുടെ വസ്ത്രങ്ങൾക്ക് തീ പിടിച്ച് ഗുരുതരമായി പൊള്ളലേറ്റു. മിന്നൽ പ്രഹരത്തിൽ നിലത്തു വീണെങ്കിലും ഭർത്താവ് യോഹന്നാന് കാര്യമായ പരിക്കില്ല. ആനിയെ പഴങ്ങനാട് സമരിറ്റൻ ആശുപത്രയിൽ പ്രവേശിപ്പിച്ചു.