
അമ്പലമേട്: ഷാപ്പ് കുത്തി തുറന്ന് കള്ളും കറിയും മോഷ്ടിച്ച കണിയാം കരോട്ട് രാഹുൽ രാജൻ (21), പിണർമുണ്ട ചക്കാലക്കൽ റസാഖ്(42) എന്നിവരെ അമ്പലമേട് പൊലീസ് പിടികൂടി. 17 കുപ്പി കള്ളും കറികളും മൊബൈൽ ഫോണും ഗ്യാസ് സ്റ്റൗവും സിലിണ്ടറുമാണ് മോഷ്ടിച്ചത്. പ്രതികൾ നിരവധി കളവു കേസിൽ പെട്ടവരാണ്. എസ്.ഐ എയിൻ ബാബു അന്വേഷണത്തിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.