കോതമംഗലം: നെല്ലിമറ്റത്ത് ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഊന്നുകൽ വെള്ളാമകുത്ത് തടത്തിക്കുടിയിൽ അനിലാണ്(32) മരിച്ചത്. മരപ്പണി തൊഴിലാളിയായിരുന്നു. ഇന്നലെ രാത്രി കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ യുവാവിനെ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: തങ്കൻ. മാതാവ്: ഗൗരി. സഹോദരങ്ങൾ: അജീഷ്, അനീഷ്, ഷിജി, സിനി.