asp
ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കറുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പ്രോവേവ് എക്സ്പോ പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി അഡ്ലക്സ് സെന്ററിൽ പ്രോവേവ് എക്സ്പോ 2024 ആരംഭിച്ചു. ആധുനിക ശബ്ദ വെളിച്ച സംവിധാനങ്ങളുടെ അന്താരാഷ്ട്ര എക്സിബിഷനിൽ 70 ഓളം പ്രമുഖ കമ്പനികളുടെ സ്റ്റാളുകളൊരുക്കിയിട്ടുണ്ട്. എക്സ്പൊ ഇന്ന് സമാപിക്കും. എക്സ്പോയുടെ ഉദ്ഘാടനം പെരുമ്പാവൂർ എ.എസ്.പി ശക്തിസിംഗ് ആര്യ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണൽ അദ്ധ്യക്ഷനായി. അരവിന്ദ് ബാബു മുഖ്യാതിഥിയായിരുന്നു. കെ.എ. വേണുഗോപാൽ, അബ്ദുൽ സത്താർ, പി.എസ്. വിഷ്ണു, കെ.ടി. ഷാജു, രവി പുഴക്കൽ, റഹീം കുഴിപ്പുറം, പി.എച്ച്. ഇക്ബാൽ എന്നിവർ സംസാരിച്ചു.