അങ്കമാലി: സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് അങ്കമാലിയിൽ 5 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശന- ബോധവത്കരണ പരിപാടി ഇന്ന് രാവിലെ 10 . 30 കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷത വഹിക്കും. അങ്കമാലി സി.എസ്.എ ഹാളിലാണ് ബോധവത്കരണ പരിപാടിയും പ്രദർശനവും നടക്കുന്നത്. 16ഓളം പ്രദർശന സ്റ്റാളുകൾ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.