വൈപ്പിൻ: ചെറായി വിജ്ഞാനവർദ്ധിനി സഭ എസ്. എം.എച്ച്.എസ്.എസിലെ അദ്ധ്യാപികയായിരുന്ന കെ.എം. ബൈനയുടെ അനുസ്മരണവും ഓർമ്മയ്ക്കായുള്ള ക്ലോക്ക് അനാവരണവും ഫോട്ടോ അനാച്ഛാദനവും നടന്നു. ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് റീഷ്മ സിനോജ് അദ്ധ്യക്ഷയായി. ക്ലോക്ക് അനാവരണം വി.വി. സഭ പ്രസിഡന്റ് കെ.കെ. പരമേശ്വരനും ഫോട്ടോ അനാച്ഛാദനം സ്‌കൂൾ മാനേജർ അഡ്വ. കെ.ബി. നിധിൻകുമാറും നിർവഹിച്ചു.
പ്രിൻസിപ്പൽ സി.കെ.ഗീത, എം.എസ്. അഭിരാം, ശാന്തിനി പ്രസാദ് , ഉഷ സോമൻ, സഭാ സെക്രട്ടറി ഷെല്ലി സുകുമാരൻ, ദേവസ്വം മനേജർ ഇ.കെ. രാജൻ, കെ.എസ്. ആണ്ടവൻ, പ്രദീപ് പൂത്തേരി, റെജി ഓടാശേരി, ഇ.കെ. ഭാഗ്യനാഥൻ, അഡ്വ. എൻ.എസ്. അജയ്, വി.പി. വിശ്വൻ, വി.എസ്. സുനിൽ, സജീവ് അരീക്കൽ, ടിറ്റോ ആന്റണി, വിനോദ് ഡിവൈൻ തുടങ്ങിയവർ പങ്കെടുത്തു.