aictu-
സംസ്ഥാന കെട്ടിട നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: നിർമ്മാണ തൊഴിലാളികൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും ആനുകൂല്യങ്ങളും മുടങ്ങി കിടക്കുന്ന പെൻഷനും ഉടൻ വിതരണം ചെയ്യണമെന്നും സംസ്ഥാന കെട്ടിട നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (എ.ഐ.സി.ടി.യു) സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. ഷാഹുൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.കെ. സായി, ടി.എസ്. ചന്ദ്രൻ, എൻ.കെ. രാധാകൃഷ്ണൻ, കെ.കെ. മോഹനൻ, രാമചന്ദ്രൻ ആചാരി തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ മുനിസിപ്പൽ ടൗൺഹാളിൽ പൊതുസമ്മേളനം എ.ഐ.സി.ടി.യു പ്രസിഡന്റ് പ്രൊഫ. എസ്. വേണുരാജൻ ഉദ്ഘാടനം ചെയ്യും.