കൊച്ചി: നഗരസഭയിലെ വാർഡ് വിഭജനം അട്ടിമറിക്കാൻ ശ്രമമെന്ന് ഹൈബി ഈഡൻ എം. പി. എല്ലാ വാർഡുകളും പുനർനിർണയിക്കണമെന്ന മാർഗനിർദ്ദേശം പാലിക്കാൻ നടപടിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വാർഡുകളുടെ അതിർത്തി നേരിൽ പരിശോധിച്ച് നടപടി സ്വീകരിക്കേണ്ടതാണെങ്കിലും സി.പി.എം ഓഫീസിൽനിന്ന് നൽകുന്ന ലിസ്റ്റനുസരിച്ചാണ് കാര്യങ്ങൾ. സി.പി.എമ്മിന് ഗുണകരമാകുന്ന വാർഡുകളിൽ പുനർനിർണയം പോലുമില്ലാത്ത അവസ്ഥയാണ്. നടപടികൾ സുതാര്യമാക്കാൻ ജില്ലാ കളക്ടർ ഇടപെടണമെന്നും ആവശ്യപ്പെട്ടു.