മൂവാറ്റുപുഴ: കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ നിർമ്മാണ അനുമതി നൽകിയ കടാതി കാരക്കുന്നം ബൈപാസിന്റെ തുടർ നടപടികൾ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ബി.ഡി.ജെ.എസ്. സംസ്ഥാന സെക്രട്ടറി ഷൈൻ കെ. കൃഷ്ണൻ പറഞ്ഞു. സർവേ നടപടി പൂർത്തിയാക്കിയ അലൈൻമെന്റ് മാറ്റം വരുത്തുന്നത് പദ്ധതി വൈകുന്നതിന് കാരണമാകും. പദ്ധതിക്ക് തടസം സൃഷ്ടിച്ച റിയൽ എസ്റ്റേറ്റ് മാഫിയയെക്കുറിച്ച് അന്വേഷണം വേണമെന്നും ബി.ഡി.ജെ.എസ് മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജയദേവൻ മാടവന അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അനു വാഴാട്ട് , കെ.സി. മോഹൻ എന്നിവർ സംസാരിച്ചു.