mes
എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസ് സംഘടിപ്പിച്ച മിനി മാരത്തൺ റൺഫിനിറ്റി സീസൺ 2 ഡോ. റഹീം ഫസൽ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ബി.ബി.എ ഡിപ്പാർട്‌മെന്റിന്റെ നേതൃത്വത്തിൽ മിനി മാരത്തൺ റൺഫിനിറ്റി സീസൺ 2 എം.ഇ.എസ് സ്വാശ്രയ കോളേജുകളുടെ സ്ഥിര സമിതി ചെയർമാൻ ഡോ. റഹിം ഫസൽ ഫ്ളാഗ് ഓഫ് ചെയ്തു. ഒളിമ്പ്യൻ ജിസ്‌ന മാത്യു വിജയികൾക്ക് ക്യാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സമാപനച്ചടങ്ങിൽ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ എം. അഹമ്മദ് കുഞ്ഞ്, സെക്രട്ടറി എം.എം. സലിം, ട്രഷറർ എം.എ. അബ്ദുള്ള, പി.കെ.എ. ജബ്ബാർ, സി.എം. അഷ്‌റഫ്, മുഹമ്മദ് നിസാർ, ടി.കെ. ഇസ്മായിൽ, ഡോ. ആർ. മുരുകൻ, ഡോ. മുഹമ്മദ് അസ്‌ലം, കെ.എം. ഖാലിദ്, അൻസാഫ്, പി.കെ. ജബ്ബാർ, ഉസ്മാൻ മുവാറ്റുപുഴ എന്നിവർ പങ്കെടുത്തു.

എൻ. പൗർണ്ണമി (എം.എ കോളേജ്, കോതമംഗലം), രഞ്ജിത (സെന്റ് മേരീസ് കോളേജ്, തൃശൂർ), ജി. ജിൻസി (എം.എ. കോളേജ്, കോതമംഗലം) എന്നിവർ വനിതാ വിഭാഗത്തിലും എം.പി. നബീൽ സാഹിൽ (റോയൽ റണ്ണേഴ്‌സ് കാലിക്കറ്റ്), റിവിൻ ബാബു (എസ്.ബി കോളേജ് ചങ്ങനാശേരി), ടി.ടി. അബ്ദുൽ മുനീർ (കാലിക്കറ്റ്) എന്നിവർ പുരുഷ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

മിനി മാരത്തൺ കോഓർഡിനേറ്റർമാരായ അജി ഡാനിയൽ, പി.എസ്. ഷഹാന, സി.എം. ഷിജിത, അജിൽന റോസ് ലാൽ എന്നിവർ സംസാരിച്ചു.