കൊച്ചി: ഇന്റർനാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി (ഐ.എസ്.ഡി.സി) സഹകരിച്ച് കുസാറ്റ് നടത്തുന്ന വിവിധ പ്രോഗ്രാമുകൾക്ക് യു.കെ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനലിറ്റിക്‌സിന്റെ അംഗീകാരം. ഇതു ലഭിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാലയാണ്. 12 ന് കുസാറ്റിൽ നടക്കുന്ന ചടങ്ങിൽ വി.സിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനലിറ്റിക്‌സ് ഗ്ലോബൽ മെമ്പർഷിപ്പ് മാനേജർ ക്ലയർ ഹോഗ്‌സൺ അംഗീകാര പത്രം കൈമാറും.
എം.ടെക് ഇൻഫർമേഷൻ ടെക്‌നോളജി ബിസിനസ് അനലിറ്റിക്‌സ് ആൻഡ് ഇന്റലിജൻസ്, ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ബിടെക് ഇൻഫർമേഷൻ ടെക്‌നോളജി, എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡാറ്റ സയൻസ്, സ്‌പെഷ്യലൈസേഷൻ ഇൻ എ.ഐ, എം.സി.എ തുടങ്ങിയ കോഴ്‌സുകൾക്കാണ് അംഗീകാരം ലഭിച്ചത്.
അംഗീകാര സർട്ടിഫിക്കറ്റ് കൈമാറുന്നതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനലിറ്റിക്‌സുമായി സഹകരിച്ച് നടത്തുന്ന ഉച്ചകോടിയിൽ പാനൽ ചർച്ച നടത്തും. എല്ലാ കോളജ് അദ്ധ്യാപകർക്കും പങ്കെടുക്കാം. ഫോൺ: 8647850294, 8156944333