sndp
എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖയിൽ സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖയിൽ സംഘടിപ്പിച്ച ആർ. ശങ്കറിന്റെ 52-ാമത് അനുസ്മരണം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി കെ.ഡി. സജീവൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ.ആർ. അമൽരാജ്, മഹേഷ്, സുവർണ ഗോപി, പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ പി.കെ. പത്മനാഭൻ, രാധാകൃഷ്ണൻ, ലീലാ ശശി, സിന്ധു സജി എന്നിവർ പങ്കെടുത്തു.