ആലുവ: സൗദി മദീന പാലിയേറ്റീവ് കെയർ അവാർഡ് ഡോ. സി.എം. ഹൈദരാലിക്ക് ലഭിച്ചു. സൗദിയിലെ അബ്ദുൽ സുൽത്താൻ ഗഫൂർ അൽ ബാലവിയിൽ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. സൗദി അറേബ്യയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സൗദി മലയാളി അസോസിയേഷൻ ഭാരവാഹികളായ മൊയ്തീൻ സൈദ്, ആഷിക്, അബ്ദുൽ റഹീം എന്നിവർ പങ്കെടുത്തു.
മികച്ച പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് സൗദി അറേബ്യ മദീന പാലിയേറ്റീവ് കെയർ സൊസൈറ്റിയാണ് പുരസ്‌കാരം നൽകുന്നത്. ആലുവ അൻവർ മെമ്മോറിയൽ പാലിയേറ്റീവ് കെയർ സെന്റർ സ്ഥാപകനും പ്രസിഡന്റുമാണ്. സേവനം രോഗികൾക്ക് നൽകുന്ന ഔദാര്യമല്ല, അവരുടെ അവകാശമാണെന്ന ചിന്തയാണ് ഡോ. ഹൈദരാലിയെ വ്യത്യസ്തനാക്കുന്നത്.