malinayam
മൂവാറ്റുപുഴ മുനിസിപ്പൽ കേന്ദ്രീകൃത ഡമ്പിംഗ് യാർഡ് വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാലിന്യ വാഹനങ്ങൾ തടയുന്നു

മൂവാറ്റുപുഴ: മുനിസിപ്പൽ കേന്ദ്രീകൃത ഡമ്പിംഗ് യാർഡ് വിരുദ്ധ ജനകീയ സമിതി മാലിന്യ വാഹനങ്ങൾ തടഞ്ഞു. ഇന്നലെ രാവിലെ നഗരസഭാ ഡമ്പിംഗ് യാർഡിലേക്ക് മാലിന്യവുമായി വന്ന വാഹനങ്ങളാണ് സമിതി പ്രവർത്തകർ തടഞ്ഞത്. ജനകീയ സമിതി ചെയർമാൻ കെ.കെ.കുട്ടപ്പൻ സമരം ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.ബാബു, കമ്മിറ്റി അംഗങ്ങളായ എൽദോസ് ടി. പാലപ്പുറം, മായാ എൽദോസ്, ദീപ സാജു, കെ.ആർ. രമേശ്, ഷീജ ശ്രീജി, കെ.എൻ. രാജൻ, കുസുമം സാബു എന്നിവർ സംസാരിച്ചു.