കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ക്വീൻ സിറ്റി, എറണാകുളം സെന്റ് തെരേസാസ് കോളേജുമായി സഹകരിച്ച് 23ന് സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ 'ബ്രെയിൻ ഹണ്ട് ഇന്റർ സ്‌കൂൾ ക്വിസ് മത്സരം" നടത്തും.
ടീം ക്വിസിൽ ഗ്രേഡ് 9 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഓരോ ടീമിലും ഒരേ സ്‌കൂളിൽ നിന്നുള്ള മൂന്ന് അംഗങ്ങൾ ഉണ്ടായിരിക്കണം. ഒരു സ്‌കൂളിന് എത്ര ടീമുകളെ വേണമെങ്കിലും പങ്കെടുപ്പിക്കാം. സമ്മാനത്തുകയ്ക്ക് പുറമെ ആദ്യ മൂന്ന് വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. ഈ മാസം 17ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ 9446081060, 9447702474. ഇ-മെയിൽ: rcqueencity@gmail.com.