
പള്ളുരുത്തി: അരൂർ സെന്റ് അഗസ്റ്റിൻ എൻ. എസ്.എസ് യൂണിറ്റിന്റെ സ്നേഹഭവനം പദ്ധതിക്ക് തുടക്കമായി. സഹപാഠിക്ക് ഒരു സ്നേഹഭവനം എന്ന പരിപാടിയുടെ ഭാഗമായി കുമ്പളങ്ങി സ്വദേശിയും സ്കൂളിലെ വോളണ്ടിയറുമായ അമലആന്റണി ഗിൽബർട്ടിനാണ് ഭവനം നിർമ്മിച്ചു നൽകുന്നത്. തിരുഹൃദയ ദേവാലയ ഇടവക വികാരി ഫാ.ആന്റണി അഞ്ചു കണ്ടത്തിൽ കല്ലിടൽ കർമ്മം നിർവ്വഹിച്ചു. പ്രിൻസിപ്പൽ രശ്മി രവീന്ദ്രനാഥ്, ആലപ്പുഴ ജില്ലാ കൺവീനർ അശോക് കുമാർ, തുറവൂർ ക്ലസ്റ്റർ കൺവീനർ കെ.എസ് സുനി മോൻ, അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, സ്കൂൾ പി.ടി.എ പ്രസിഡന്റ് ലിൻഡ ജെൻസൺ, വാർഡ് മെമ്പർ ലീജ തോമസ് ബാബു, ജോസഫ് വി.എക്സ്, മുൻ പി.ടി.എ പ്രസിഡന്റ് ബിജു പി.ജോസ്, അദ്ധ്യാപകർ , പി.ടി.എ. പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.