mo-john
പിന്നണി ഗായകനായിരുന്ന ഹരിശ്രീ ജയരാജിന് ആദരം അർപ്പിച്ച് ആലുവയിൽ സഹപ്രവർത്തകർ സംഘടിപ്പിച്ച 'ജയരാജിനൊരു സ്‌നേഹഗീതം' ഗാനാഞ്ജലി പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന്

ആലുവ: അകാലത്തിൽ പൊലിഞ്ഞ ചലച്ചിത്ര പിന്നണി ഗായകൻ ഹരിശ്രീ ജയരാജിന് ആദരം അർപ്പിച്ച് ആലുവയിൽ സഹപ്രവർത്തകർ സംഘടിപ്പിച്ച 'ജയരാജിനൊരു സ്‌നേഹഗീതം' ഗാനാഞ്ജലി ശ്രദ്ധേയമായി. പി.കെ. കമ്മ്യൂണിക്കേഷൻസും മ്യൂസിക് സംഘടനയും ഗായകരുടെ സംഘടനയായ സമവും സമാഹരിച്ച സഹായം ജയരാജിന്റെ കുടുംബത്തിന് കൈമാറി.

പരിപാടി നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ കെ.ജി. മാർക്കോസ്, തിരക്കഥാകൃത്ത് ശ്രീമൂലനഗരം മോഹനൻ, ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, വനിതാ സംരംഭക പ്രീതി പറക്കാട്ട് എന്നിവർ സംസാരിച്ചു.

കെ.ജി. മാർക്കോസ്, സുദീപ്, മിൻമിനി, ഭാഗ്യലക്ഷ്മി, അഫ്‌സൽ, കലാഭവൻ സാബു, ഗണേഷ് സുന്ദരം, ചിത്ര അരുൺ ഉൾപ്പെടെ 18 ഓളം ഗായകർ ഗാനങ്ങൾ ആലപിച്ചു. പ്രോഗ്രാം കൺവീനർ ഗോപകുമാർ രാമചന്ദ്രൻ, മഹേഷ് മംഗലശേരി, കെ.പി. സജീവൻ, എസ്.കെ. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.