
കളമശേരി: രാജഗിരി പബ്ലിക്ക് സ്‌കൂളിൽ നടന്ന രാജഗിരി കിഡ്‌സ് ഫെസ്റ്റിൽ കളമശേരി രാജഗിരി ക്രിസ്തു ജയന്തി കിൻഡർ ഗാർട്ടൻ, വിശ്വജ്യോതി കിൻഡർ ഗാർട്ടൻ എന്നിവ 125 പോയിന്റുകൾ വീതം നേടി ഓവറോൾ കിരീടം പങ്കിട്ടു. തേവര സേക്രഡ് ഹാർട്ട് സി. എം. ഐ കിൻഡർ ഗാർട്ടനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ചലച്ചിത്രതാരം ധർമജൻ ബോൾഗാട്ടി, ബാലതാരം ദേവനന്ദ ജിബിൻ എന്നിവർ സമ്മാനങ്ങൾ നൽകി.
52 സ്‌കൂളുകളിലെ 1500ലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരം എസ്. എച്ച് പ്രൊവിൻസ് പ്രൊവിൻഷ്യൽ ആൻഡ് മാനേജർ ഫാ. ബെന്നി ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക നിത്യ മാമ്മന്റെ ഫൺ ടൈം ഉണ്ടായിരുന്നു. രാജഗിരി കിൻഡർ ഗാർട്ടൻ ആൻഡ് പബ്ലിക്ക് സ്‌കൂൾ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങൻ, ഫൈനാൻസ് മാനേജർ ഫാ. ആന്റണി കേളംപറമ്പിൽ, മുഖ്യ അദ്ധ്യാപിക ഷൈനി സിറിയക്ക്, പി. ടി. എ പ്രസിഡന്റ് പ്രദീപ് സുബാഷ്, വൈസ് പ്രസിഡന്റ് മുംതാസ് ഫാസിൽ, ട്രഷറർ മാത്യൂസ് മാത്യു എന്നിവർ പങ്കെടുത്തു.