mr-surendran
നെഹ്റു യുവ കേന്ദ്രയുടെയും അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: നെഹ്റു യുവ കേന്ദ്രയുടെയും അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി യുവത പ്രസിഡന്റ് ആഷിക് അബ്ദുൾ സലാം അദ്ധ്യക്ഷനായി. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. ഉമ്മർ ക്ളാസെടുത്തു. ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം എസ്.എ.എം. കമാൽ, ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ, മുഹമ്മദ് ഫായിസ്, എസ്.ആർ. ജംഷീർ, സോജൻ ജേക്കബ്, കെ.കെ. കദീജ, എ.ഡി. അശോക് കുമാർ എന്നിവർ സംസാരിച്ചു.