തൃപ്പൂണിത്തുറ: വിമൻസ് മെന്റൽ ഹെൽത്ത് കൺസോർഷ്യം (ഡബ്ല്യു.എം.എച്ച്.സി) സംഘടിപ്പിക്കുന്ന ക്രൗൺ ഫെസ്റ്റ് 24 ന്റെ ഭാഗമായി എ.എം.ഒ ആർട്ട് ഗാലറി തത്സമയ മ്യൂറൽ ചിത്രരചനയും ചിത്ര പ്രദർശനവും ഒരുക്കും. കൊച്ചി ജിംഖാന ക്ലബ്ബിൽ ഇന്ന് രാവിലെ 10ന് റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ്, ഡബ്ല്യു.എം.എച്ച്.സി ഫൗണ്ടർ റസീല സുധീർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. എ.എം.ഒ രക്ഷാധികാരി പ്രകാശ് അയ്യർ അദ്ധ്യക്ഷനാകും. ക്യൂറേറ്റർ സി.ബി. കലേഷ്‌കുമാർ, എ.എം.ഒ കോ-ഓർഡിനേറ്റർ ആശ മേനോൻ, മീഡിയ കോ-ഓർഡിനേറ്റർ സുബിത സുകുമാർ, കലാകാരന്മാരായ സുലോചന സന്തോഷ്, രശ്മി മിനീഷ്, ബിന്ദു അശോക്, ടി.ആർ. സിന്ധു, രേഖ ബാബുരാജ് എന്നിവർ പങ്കെടുക്കും.