പെരുമ്പാവൂർ: വളയൻചിറങ്ങര മൃഗാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 ന് മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിക്കും. മൃഗസംരക്ഷണ വകുപ്പിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. പ്രത്യേക പ്രതിരോധ കുത്തിവെപ്പ് മുറി, ഓപ്പറേഷൻ തിയറ്റർ, ലബോറട്ടറി എന്നിവ ഉൾപ്പെടുന്നതാണ് പുതിയ ബ്ലോക്ക്. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ കുറുപ്പുംപടി മൊബൈൽ ഫാം എയ്ഡ് യൂണിറ്റ് ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് കർമ്മം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ മുഖ്യാതിഥി ആകും.