ആലുവ: തുരുത്ത് സമന്വയ ഗ്രാമവേദിയുടെ നേതൃത്വത്തിൽ കവി സുനിൽ പുതിയേടത്തിന്റെ 48 കവിതകളടങ്ങിയ സമാഹാരം 'ഇലതുമ്പിലെ മഴത്തുള്ളികൾ' അൻവർ സാദത്ത് എം.എൽ.എ ബാലസാഹിത്യകാരൻ എം.പി. ജോസഫിന് നൽകി പ്രകാശിപ്പിച്ചു. കവി എളവൂർ വിജയൻ പുസ്തകം പരിചയപ്പെടുത്തി. സമന്വയ ഗ്രാമവേദി വൈസ് പ്രസിഡന്റ് പി.ഇ. മൂസ അദ്ധ്യക്ഷനായി. വാർഡ് മെമ്പർമാരായ നഹാസ് കളപ്പുരയിൽ, കെ.ഇ. നിഷ, സുനിൽ പുതിയേടത്ത്, എസ്. രാധാകൃഷ്ണൻ, പി.കെ. സുഭാഷ് എന്നിവർ സംസാരിച്ചു. കുമാരി ഉത്തര, ഷൺമുഖൻ തുരുത്ത് എന്നിവർ കവിതാലാപനം നടത്തി.